|    Dec 5 Mon, 2016 9:58 am
FLASH NEWS

സിംഗൂര്‍ ഇനി ഹരിതാഭമാവും; വിത്തുപാകിയത് മുഖ്യമന്ത്രി മമത ബാനര്‍ജി

Published : 21st October 2016 | Posted By: SMR

കൊല്‍ക്കത്ത: ഒരു പതിറ്റാണ്ടിനുശേഷം പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയില്‍ കൃഷി പുനരാരംഭിച്ചു. കാര്‍ ഫാക്ടറിക്കായി പണിത ഷെഡ് നിന്നിരുന്ന സ്ഥലത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് കടുക് വിത്ത് പാകിയത്.
ടാറ്റയുടെ കാര്‍ ഫാക്ടറിക്കായി ഏറ്റെടുത്ത 103 ഏക്കര്‍ ഭൂമി 12 ആഴ്ചയ്ക്കകം 298 കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാന്‍ സുപ്രിംകോടതി ആഗസ്ത് 31ന് ഉത്തരവിട്ടിരുന്നു. സിംഗൂരിലെ ഭൂമി ഏറ്റെടുത്തത് പൊതു ആവശ്യത്തിനല്ലെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വി ഗോപാല ഗൗഡ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
വിവാദ ഭൂമിയില്‍ സ്ഥാപിച്ച നാനോ കാര്‍ ഷെഡിന്റെ സിംഹഭാഗവും പൊളിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള ഭാഗം ഏതാനും ദിവസങ്ങള്‍ക്കകം പൊളിക്കുമെന്നും മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്‍ അറിയിച്ചു. സിംഗൂര്‍ ലോകത്തിനു മാതൃകയാവുമെന്നും അവിടെ സ്മാരകം പണിയുമെന്നും മമത ബാനര്‍ജി പറഞ്ഞു. 2006ല്‍ ഇടതുസര്‍ക്കാര്‍ ബലംപ്രയോഗിച്ച് സിംഗൂരില്‍ ഭൂമി ഏറ്റെടുത്തതിനെതിരേ പ്രക്ഷോഭം നയിച്ചത് മമതയായിരുന്നു.
65 ഏക്കര്‍ ഒഴികെ 997 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. നവംബര്‍ 10നകം കര്‍ഷകര്‍ക്ക് മുഴുവന്‍ ഭൂമിയും കൈമാറുന്നത് പൂര്‍ത്തിയാവും- അവര്‍ പറഞ്ഞു. സിംഗൂര്‍ ഭൂമിയുടെ അവസ്ഥ അന്വേഷിച്ച മുഖ്യമന്ത്രി, ഏതുതരം വിളയാണ് ഉദ്ദേശിക്കുന്നതെന്നും ആരാഞ്ഞു. കര്‍ഷകര്‍ക്ക് അവര്‍ വിത്തുകളും നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day