|    Dec 8 Thu, 2016 9:31 pm
FLASH NEWS

സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് പത്ത് പേരെക്കൂടി തിരഞ്ഞെടുത്തു

Published : 25th November 2016 | Posted By: SMR

തൃശൂര്‍: കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് ബൈലോ പ്രകാരം പത്ത് പേരെക്കൂടി തിരഞ്ഞെടുത്തു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ ചേര്‍ന്നാണ് തിരഞ്ഞെടുത്തത്. പ്രഭാവര്‍മ, പ്രഫ. വി സുകുമാരന്‍, പ്രഫ.എംഎം നാരായണന്‍, എസ് ജോസഫ്, ടി പിവേണുഗോപാലന്‍, പി വി കെ പനയാല്‍, ഡോ.സി ഉണ്ണികൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, ശിവരാമന്‍ ചെറിയനാട്, മ്യൂസ് മേരി ജോര്‍ജ് എന്നിവരെയാണ് പ്രസിഡന്റ് വൈശാഖന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തത്. അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, സെക്രട്ടറി ഡോ. കെ പി മോഹനന്‍, കെഇഎന്‍, ടിഡിരാമകൃഷ്ണ ന്‍, ബെന്യാമിന്‍, കെപി ശങ്കരന്‍, നാരായണന്‍, ബിഎം സുഹറ, സുഭാഷ് ചന്ദ്രന്‍, പവിത്രന്‍ തീക്കുനി, ഡോ. രാവുണ്ണി, ഇപി രാജഗോപാലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഫ.വിഎന്‍ മുരളി, തൃശൂര്‍ ജില്ലാ കലക്ടറുടെ പ്രതിനിധി എസ് രാജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഫോക്‌ലോര്‍ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ കൂടിച്ചേര്‍ന്നതാണ് ജനറല്‍ കൗണ്‍സില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day