|    Dec 8 Thu, 2016 9:35 pm
FLASH NEWS

സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ 1000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം സര്‍ക്കാര്‍ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം നാളെ മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. നാളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍ ബാങ്കിങ് സൊല്യൂഷന്‍ (ഇ-കുബേര്‍) സംവിധാനത്തില്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ലേലത്തിനുള്ള ബിഡുകള്‍ സമര്‍പ്പിക്കാം.
മല്‍സരാധിഷ്ഠിത ബിഡുകള്‍ രാവിലെ 10.30നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലും മല്‍സരാധിഷ്ഠിതമല്ലാത്തവ രാവിലെ 10.30നും 11.30നുമിടയിലും സമര്‍പ്പിക്കാം. ലേലം സംബന്ധിച്ച വിശദാംശങ്ങള്‍ സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റായ ംംം.ളശിമിരല.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. 10 വര്‍ഷ കാലാവധിയുള്ളതാണ് കടപ്പത്രങ്ങള്‍. 2026 നവംബര്‍ 9 മുതല്‍ പണം തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറു ദിവസത്തിനുള്ളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പലതവണ കടപ്പത്രം പുറപ്പെടുവിക്കേണ്ടി വന്നിട്ടുണ്ട്.
ഓണത്തിനുള്ള ചെലവ് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ 2300 കോടി രൂപ കടമെടുത്തിരുന്നു. ഓണക്കാലത്ത് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനും ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക തീര്‍ക്കാനുമായി 7000 കോടിയുടെ ബാധ്യത മറികടക്കാനായിരുന്നു സര്‍ക്കാര്‍ കടപ്പത്രം പുറപ്പെടുവിച്ചത്. ഇതിനു ശേഷമാണ് ഒക്‌ടോബര്‍ 6ന് 750 കോടിയുടെ കടപ്പത്രം ധനവകുപ്പ് പുറപ്പെടുവിച്ചത്.
ഇതുവരെ ആകെ 4000 കോടിയോളം രൂപയാണ് കടപ്പത്രം വഴി സര്‍ക്കാര്‍ സമാഹരിച്ചത്. ബജറ്റിലും പുറത്തുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസനപദ്ധതികള്‍ നടപ്പാക്കാന്‍ പണമില്ലാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ കടപ്പത്രത്തിലൂടെ പണം സമാഹരിച്ച് അടിയന്തര പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day