|    Dec 8 Thu, 2016 7:46 pm

സാമ്പത്തിക പ്രതിസന്ധി; മാര്‍ക്കറ്റിങ് സൊസൈറ്റി പുതിയ വഴികള്‍ തേടുന്നു

Published : 25th November 2016 | Posted By: SMR

കോട്ടയം: റബര്‍വിലയിടിവിനൊപ്പം നോട്ട് പിന്‍വലിക്കലും സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി പുതിയ വഴികള്‍ തേടുന്നു. സൊസൈറ്റിക്ക് കീഴിലുള്ള സുലഭ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണുകളുടെ രൂപത്തില്‍ പണം നല്‍കാനാണ് സൊസൈറ്റിയുടെ തീരുമാനം.കറന്‍സി നിരോധനത്തിന്റെ കഷ്ടപ്പാടുകളില്‍ നിന്ന് നിക്ഷേപകര്‍ക്കും സൊസൈറ്റിക്കും ഒരു പരിധിവരെ രക്ഷപെടാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പാലാ, ഏറ്റുമാനൂര്‍,  തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഏത് ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ കഴിയും വിധമാണ് കൂപ്പണുകള്‍ തയാറാക്കിയിരിക്കുന്നത്.കറന്‍സി ക്ഷാമം മൂലം മറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുമ്പോഴാണ് പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി  സ്വന്തം സംവിധാനമൊരുക്കി പ്രതിസന്ധിമറികടക്കുന്നത്. നിക്ഷേപകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പലിശക്ക് ആനുപാതികമായി 500 മുതല്‍ 5000 വരെയുള്ള കൂപ്പണുകളാണ് വിതരണത്തിന് ഒരുക്കിയത്. ഇന്നലെ  തുടങ്ങിയ വിതരണം ഇന്നും നാളെയും തുടരുമെന്ന് പ്രസിഡന്റ് ജയചന്ദ്രന്‍ കീപ്പാറമലയില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day