|    Dec 3 Sat, 2016 5:49 am
FLASH NEWS

സാമ്പത്തിക തിരിമറി; പ്രതി പോലിസില്‍ കീഴടങ്ങി

Published : 15th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി ജമാഅത്ത് അക്കൗണ്ടില്‍ നിന്നു 5,83,993 രൂപ കുറവുവന്ന സംഭവത്തില്‍ കുറ്റക്കാരിയെന്നു ജമാഅത്ത് ആരോപിക്കുന്ന ഫാത്തിമാപുരം കുന്നക്കാട് പുതുമനവീട്ടില്‍ മുഹമ്മദു ഷെഫീഖിന്റെ ഭാര്യ മഞ്ചു ഷെഫീക്ക് (36) ചങ്ങനാശ്ശേരി പോലിസില്‍ കീഴടങ്ങി. ഇന്നലെ രാവിലെ കീഴടങ്ങിയ ഇവരെ കോടതിയില്‍ ഹാജരാക്കി. നേരത്തെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നു ജമാഅത്ത് കമ്മിറ്റി പോലിസില്‍ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നു ഡിവൈഎസ്പി, സിഐ എന്നിവരെ നേരില്‍ക്കണ്ട് പരാതിയുടെ പകര്‍പ്പുകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്തുകയോ തൃപ്തികരമായ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും ജമാഅത്തു കമ്മിറ്റി ആരോപിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി, മറ്റു പോലിസ് അധികാരികള്‍ക്കും നിവേദനം നല്‍കിയിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് ലോക്കല്‍ പോലിസ് പ്രതിയെ പിടകൂടാത്തതെന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഇക്കാര്യത്തില്‍ പോലിസിന്റെ അഭിപ്രായം അറിയുന്നതിനു നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടയില്‍ പ്രതിയെ പിടകൂടണമെന്ന് ആവശ്യപ്പെട്ടു ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താന്‍ നീക്കങ്ങളും നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day