|    Dec 6 Tue, 2016 11:33 am
FLASH NEWS

സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക്്എതിരേ എസ്ഡിപിഐ മാര്‍ച്ച്

Published : 24th November 2016 | Posted By: SMR

കണ്ണൂര്‍: നോട്ട് അസാധുവാക്കലിലൂടെ സാധാരണക്കാര്‍ക്കെതിരേ സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിക്കെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഹെഡ് പോസ്‌റ്റോഫിസിലേക്കു മാര്‍ച്ച് നടത്തി. കാല്‌ടെക്‌സ് കെഎസ്ആര്‍ടിസി ജങ്ഷനില്‍ നിന്നാരംഭിച്ച് താലൂക്ക് ഓഫിസ്, പ്രസ് ക്ലബ്ബ് റോഡിലൂടെ ഹെഡ് പോസ്‌റ്റോഫിസ് പരിസരത്ത് എത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ അബ്്ദുല്‍ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 86 ശതമാനം വിനിമയത്തിലുള്ള കറന്‍സി ഒറ്റ രാത്രി കൊണ്ട് വേണ്ടത്ര ആസൂത്രണമില്ലാതെ പിന്‍വലിച്ചതിലൂടെ നരേന്ദ്രമോദി നാറാണത്ത് ഭ്രാന്തന്റെ റോളാണ് നിര്‍വഹിച്ചതെന്നു അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനു സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ പ്രധാനമന്ത്രി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണം. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ജനം അനുഭവിച്ച ദുരിതത്തിനു മുന്നില്‍ മോദിക്കും കൂട്ടര്‍ക്കും മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ് സംസാരിച്ചു. മാര്‍ച്ചിനു ജില്ലാ ഭാരവാഹികളായ സി കെ ഉമര്‍ മാസ്റ്റര്‍, സി എം നസീര്‍, എ ഫൈസല്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day