|    Dec 2 Fri, 2016 11:30 pm
FLASH NEWS

സാമ്പത്തിക അടിയന്തരാവസ്ഥ അപലപനീയം: എസ്ഡിപിഐ

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 രൂപാ നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിക്കുകയും ബാങ്കുകള്‍ അടച്ചിടുകയും ചെയ്ത് ജനജീവിതം പാടെ സ്തംഭിപ്പിക്കുന്ന സാമ്പത്തികാടിയന്തരാവസ്ഥയാണ് ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍.
വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട  മോദിയുടെ പുതിയ നീക്കം ഇരുട്ട് കൊണ്ട് ഓട്ടയടക്കലാണ്. ജനങ്ങളെ ഉപദ്രവിക്കുന്ന തീരുമാനത്തിനെതിരേ ഇന്ന് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day