|    Dec 10 Sat, 2016 8:13 pm

സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മോഷണം; യുവാവ് അറസ്റ്റില്‍

Published : 2nd November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: പട്ടാപ്പകല്‍ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മോഷണം. നിമിഷങ്ങള്‍ക്കകം മോഷണം നടത്തിയ കോളജ് വിദ്യാര്‍ഥിയെ പോലിസ് പിടികൂടി. ഡൈമൂക്ക് കീരിക്കര അറ്റോരത്ത് പുതുപറമ്പില്‍ വീട്ടില്‍ പ്രസാദി(21)നെയാണ് പോലിസ് പിടികൂടിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റൂമിലെ കംപ്യൂട്ടര്‍, കീബോര്‍ഡ്, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അപഹരിച്ചത്. യുവാവ് തൊട്ടടുത്ത മൃഗാശുപത്രി മുറ്റത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് എത്തി പ്രസാദിന്റെ കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ബാഗിനുള്ളില്‍ കണ്ടെത്തിയത്. ഒപി തിരക്കുമൂലം ആശുപത്രി ജീവനക്കാര്‍ മോഷണ വിവരം അറിഞ്ഞില്ല.മാസങ്ങള്‍ക്ക് മുന്‍പ്  സര്‍ക്കാര്‍ യു.പി.സ്‌കൂളിലും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയിരുന്നു.പിടിയിലായ പ്രസാദ് തമിഴ്‌നാട്ടിലെ മധുരയില്‍ ബി.ബി.എ. വിദ്യാര്‍ഥിയാണ്. എസ്‌ഐ സൈഫുദ്ദീന്‍, എഎസ്‌ഐറോയി സി.പി.ഒ സുനില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക