|    Dec 10 Sat, 2016 6:14 pm

സാധാരണക്കാരന് ഭാരമാവരുത്:മനുഷ്യാവകാശ കമ്മീഷന്‍

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്കു ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുണ്ടെന്ന് മറക്കരുതെന്നും അവ ലംഘിക്കപ്പെടുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമായി മാറുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു. കൈയില്‍ പണമുണ്ടായി—ട്ടും ചില്ലറ ഇല്ലാത്തതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും മരുന്നും ഭക്ഷണവും വാങ്ങാന്‍ കഴിയുന്നില്ലെന്നു പരാതിപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണു നടപടി. രോഗികള്‍ക്കു ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. കേസ് 23നു പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക