|    Dec 6 Tue, 2016 11:23 pm
FLASH NEWS

സാക്കിര്‍ നായിക്കിന് എതിരേ യുഎപിഎ: ഭരണഘടനയോടുള്ള വെല്ലുവിളി

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: ഇസ്‌ലാമിക പണ്ഡിതനും മതപ്രചാരകനുമായ ഡോ: സാക്കിര്‍ നായിക്കിനെതിരേ യുഎപിഎ ചുമത്തി കേസ് എടുത്ത നടപടി ഫാഷിസത്തിന്റെ അഹങ്കാരവും, ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് ഓള്‍ ഇന്ത്യ ഇമാംമസ് കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ മൗലാനാ മുഹമ്മദ് ഈസ ഫാദില്‍ മമ്പഈ അഭിപ്രായപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തുന്ന പ്രഭാഷണം നടത്തി എന്ന കാരണം പറഞ്ഞാണ് കേസ് എടുത്തിരിക്കുന്നത്. അത് തെളിയിക്കാന്‍ കഴിഞ്ഞിട്ടുമില്ല. മതസ്പര്‍ധ വളര്‍ത്തുന്നവര്‍ ആരാണെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാം. അവര്‍ ഒരു പോറലുമേല്‍ക്കാതെ രാജ്യസ്‌നേഹികളായി വിലസുന്നു. മുസ്‌ലിം പണ്ഡിതന്മാരെ ഉന്നം വയ്ക്കുന്നത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. ഈ വിവേചനം തിരിച്ചറിഞ്ഞു പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day