|    Dec 11 Sun, 2016 3:53 am

സാക്കിര്‍ നായിക്കിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്

Published : 19th November 2016 | Posted By: G.A.G

zakir-naik

ന്യൂഡല്‍ഹി: ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഡോ. സാക്കിര്‍ നായിക്കിന്റെ കീഴിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ മഹാരാഷ്ട്രയിലെ വിവിധ സ്ഥാപനങ്ങളില്‍ എന്‍.ഐ.എ പരിശോധനനടത്തി. നേരത്തേ സാക്കിര്‍ നായിക്കിനും സ്ഥാപനങ്ങള്‍ക്കുമെതിരെ  ദേശീയ അന്വഷണ ഏജന്‍സി യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നു. മുംബൈ ലോക്കല്‍ പൊലിസിന്റെ സഹായത്തോടെ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മഹാരാഷ്ട്രയിലെ ഐ.ആര്‍.എഫിന്റെ പത്തോളം ഓഫിസുകളിലാണ് പരിശോധന നടന്നത്.
പീസ് ടി.വിയില്‍ സംപ്രേഷണംചെയ്ത അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിനെതിരേ കേസെടുത്തതെന്ന് എന്‍.ഐ.എ അറിയിച്ചു.
സാക്കിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചിരുന്നു . ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നിരോധനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.  ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ചാനലായ പീസ് ടിവിയുമായി ചേര്‍ന്ന് ഭീകരവാദം പ്രചരിപ്പിക്കുന്നതായി ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു.
മതപ്രഭാഷകനായ സാക്കിര്‍ നായിക്ക് ഉസാമ ബിന്‍ലാദനെ പുകഴ്ത്തിപ്പറഞ്ഞു മുസ്‌ലിംകളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന വ്യക്തിയാണെന്ന്്് നിരോധനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ ആരോപിച്ചിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പുമുണ്ടാക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ സംഘടനയും ശ്രമിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണ്, ഹിന്ദു ദൈവങ്ങള്‍ക്കെതിരേ അദ്ദേഹം തെറ്റായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത് തുടങ്ങിയ ആരോപണങ്ങളും ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്‌സേന പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 668 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക