|    Dec 3 Sat, 2016 11:08 pm
FLASH NEWS

സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ: ഫാഷിസത്തിന്റെ അഹങ്കാരമെന്ന് ഇമാംസ് കൗണ്‍സില്‍

Published : 20th November 2016 | Posted By: Navas Ali kn

muhammadeisamoulavi
തിരുവനന്തപുരം: ഇസ്‌ലാമിക പണ്ഡിതനും മതപ്രചാരകനുമായ ഡോ:സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ ചുമത്തി കേസ് എടുത്ത നടപടി ഫാഷിസത്തിന്റെ അഹങ്കാരവും, ഭരണ ഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് ആള്‍ ഇന്ത്യ ഇമാംമസ് കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ മൗലാനാ മുഹമ്മദ് ഈസ ഫാദില്‍ മംബഈ അഭിപ്രായപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തുന്ന പ്രഭാഷണം നടത്തി എന്ന കാരണം പറഞ്ഞാണ് കേസ് എടുത്തിരിക്കുന്നത്. അത് തെളിയിക്കാന്‍ കഴിഞ്ഞിട്ടുമില്ല. അറസ്‌റ് ചെയ്യപ്പെടുന്ന മുസ്ലിം പണ്ഡിതര്‍ക്കെതിരെ എപ്പോഴും ഈ വകുപ്പ് തന്നെയാണ് ചുമത്തുന്നത്. അത് ഫാസിസത്തിന്റെ ഒരു രീതിയായി മാറിയിട്ടുണ്ട്. മത സ്പര്‍ദ്ധ വളര്‍ത്തുന്നവര്‍ ആരാണെന്നു ഇവിടെ എല്ലാവര്‍ക്കുമറിയാം. അവര്‍ ഒരു പോറലുമേല്‍ക്കാതെ രാജ്യ സ്‌നേഹികളായി വിലസുന്നു. മത സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തരുന്ന മൗലിക അവകാശമാണ്. അത് എല്ലാ വിഭാഗവും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നിരിക്കെ മുസ്ലിം പണ്ഡിതന്മാരെ ഉന്നം വെക്കുന്നത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. ഈ വിവേചനം തിരിച്ചറിഞ്ഞു പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും തയാറാകണമെന്ന് മൗലാനാ മുഹമ്മദ് ഈസ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,423 times, 3 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day