|    Dec 5 Mon, 2016 1:56 pm
FLASH NEWS

സഹോദരന്‍മാരുടെ പിഞ്ചു കുട്ടികള്‍ കിണറ്റില്‍ വീണുമരിച്ചു

Published : 30th November 2016 | Posted By: SMR

ബദിയടുക്ക(കാസര്‍കോട്): വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സഹോദരങ്ങളുടെ മക്കളായ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ കിണറ്റില്‍ വീണുമരിച്ചു. ബദിയടുക്ക പിലാങ്കട്ടക്കടുത്ത ഉബ്രങ്കളയില്‍  മളിയിലെ ഹമീദ്-റിയാന ദമ്പതികളുടെ മകന്‍ റംസാന്‍ (നാല്), സഹോദരന്‍ ഷബീര്‍-നാസിയ ദമ്പതികളുടെ മകന്‍ നസ്‌വാന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് തൊട്ടടുത്തുള്ള കിണറിനുമേല്‍ വിരിച്ച വല മുറിഞ്ഞ നിലയില്‍ കണ്ടത്. കിണറ്റില്‍ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. പതിനഞ്ച് കോല്‍ താഴ്ചയുള്ള കിണറില്‍ നാല് കോല്‍ വെള്ളമുണ്ട്. ബന്ധുക്കളുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ കിണറ്റില്‍ ഇറങ്ങി കുട്ടികളെ പുറത്തെടുത്തു. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഹമീദും ഷബീറും സൗദിയിലാണ്. ഒരേ വീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. മയ്യിത്ത് ഇന്‍ക്വസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മയ്യിത്ത് ഇന്നലെ വൈകീട്ട് ഉബ്രങ്കള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. റംസാന്റെ സഹോദരി: സഫ്‌വാന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day