|    Dec 8 Thu, 2016 3:41 am
FLASH NEWS

സഹപ്രവര്‍ത്തകരുടെ കാരുണ്യത്തിന് പിന്തുണയുമായി വിദ്യാര്‍ഥികളും നാട്ടുകാരും

Published : 1st November 2016 | Posted By: SMR

മാനന്തവാടി: അകാലത്തില്‍ മരണപ്പെട്ട സ്വകാര്യ ബസ് ജീവനക്കാരന്റ നിര്‍ധനരായ കുടുംബത്തെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നാട്ടുകാരും വിദ്യാര്‍ഥികളും പിന്തുണയുമായി രംഗത്തെത്തി. നിരവില്‍പ്പുഴ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്ന കുന്നുമ്മല്‍ ഷൗക്കത്ത്(34)ന്റെ കുടുംബത്തെ സഹായിക്കാനായി നിരവില്‍പ്പുഴ മാനന്തവാടി റൂട്ടിലോടുന്ന സ്വകാര്യബസ് ജീവനക്കാരും ബസ്സുടമകളും കൈകോര്‍ത്തപ്പോഴാണ് ഇവര്‍ക്ക് പിന്തുണയുമായി ഇന്നലെ നാട്ടുകാരും വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാരും ഉദ്യമത്തെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. രാവിലെ മാനന്തവാടി ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍  കെ രവീന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍, പി ജോസ്, സി പി മുഹമ്മദലി പങ്കെടുത്തു. നിരവില്‍പ്പുഴയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട എസ് ഐ അജിത്കുമാര്‍, ശിവദാസന്‍, വി സി സലീം, കെ കെ അമ്മദ്, പി എ മൊയ്തൂട്ടി പങ്കെടുത്തു. റൂട്ടിലോടുന്ന 13 സ്വകാര്യ ബസ്സുകളിലെ കളക്ഷന് പുറമെ മാനന്തവാടി ബസ്സ്റ്റാന്റ്്, തരുവണ, വെള്ളമുണ്ട, നിരവില്‍പ്പുഴ, മക്കിയാട്, കോറോം തുടങ്ങിയ ടൗണുകളില്‍ നിന്നും നാട്ടുകാര്‍, വ്യാപാരികള്‍, ചുമട്ടു തൊഴിലാളികള്‍ പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബക്കറ്റ് പിരിവ് നടത്തി ഉദ്യമത്തന് പിന്തുണ നല്‍കി. ഈ റൂട്ടുകളിലെ ബസ്സുകളിലൊന്നും തന്നെ ഇന്നലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയില്ല. സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള നോട്ടീസും ബക്കറ്റുമായി ജീവനക്കാര്‍ യാത്രക്കാരെ സമീപിക്കുകയായിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗം പേരും ബാക്കി വാങ്ങാതെയും നിരക്കില്‍ കൂടുതല്‍ തുക നല്‍കിയും സംരംഭത്തില്‍ പങ്കാളികളായി. ബസ്  ജീവനക്കാര്‍ക്ക് സൗജന്യഭക്ഷണം നല്‍കി നിരവില്‍പ്പുഴയിലെ ഹിമാലയ ഹോട്ടലുടമയും മാനന്തവാടി ബസ് സ്റ്റാ ന്റിലെ ചായക്കടക്കാരന്‍ മൊയ്തുവും മാതൃകയായി. ബസ്സുടമകളായ ചാക്കോ, മുത്തലിബ്, അജ്മല്‍, പള്ളിയാല്‍ ഷെമീം, തൊഴിലാളികളായ ജോസ് പി ജോസഫ്, തലശ്ശേരി അബ്ദുള്ള, കണ്ടിയില്‍ ബഷീര്‍, പി ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്നലെ രാത്രി വരെ നടത്തിയ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ ലഭിച്ച തുക ഇന്ന് തിട്ടപ്പെടുത്തി ഷൗക്കത്തിന്റെ കുടുംബത്തിന് കൈമാറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day