|    Dec 6 Tue, 2016 5:38 pm
FLASH NEWS

സഹപാഠിക്ക് സ്‌നേഹവീട്; വീട് പണി തുടങ്ങി

Published : 25th October 2016 | Posted By: SMR

നരിക്കുനി: മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡിലെ മുട്ടാഞ്ചേരി ഈച്ചരങ്ങോട്ട് മലയിലെ ബിജിഷ്മയുടെ കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ പണി തുടങ്ങി. മുട്ടാഞ്ചേരി ഹസനിയ എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളും പിടിഎയും നാട്ടുകാരും ചേര്‍ന്നാണ് ഈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ബിജിഷ്മക്കും അനിയത്തിയും മാതാവുമടങ്ങുന്ന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നത്. ഒരു മാസം മുമ്പ് ഭര്‍ത്താവ് ഭാസ്‌കരന്‍, കാന്‍സര്‍ രോഗം മൂലം മരണപ്പെട്ടതോടെ 7ാം ക്ലാസില്‍ പഠിക്കുന്ന മകളുമായി മലമുകളിലെ അടച്ചുറപ്പില്ലാത്ത ഒരു ഷെഡില്‍ നിസഹായവസ്ഥയിലാണ് അമ്മ ശാന്ത. രണ്ടു മുറിയും അടുക്കളയും വരാന്തയുമടങ്ങുന്ന ഒരു വീട് നിര്‍മിക്കുന്നതിന് തറ കെട്ടിയിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ.ജനകീയ കൂട്ടായ്മയുടെ പിന്‍ബലത്തോടെയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. നിര്‍മാണ പ്രവൃത്തി മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി സി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സലീം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്നും വിളംബരജാഥയായാണ് വീട് നിര്‍മാണ സ്ഥലത്തേക്ക് എത്തിയത്. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി സി റിയാസ് ഖാന്‍, വാര്‍ഡ് അംഗം ഇ അംബുജം, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി അലിയ്യി, യു ശറഫുദ്ദീന്‍, സി മനോജ്, കെ ഡോളി, യൂസഫലി സംസാരിച്ചു. മലയുടെ താഴെ റോഡ് അവസാനിക്കുന്നിടത്ത് നിന്നും വീട് നിര്‍മാണ സ്ഥലത്തേക്ക് സാധനങ്ങള്‍ കടത്താന്‍ കുന്ദമംഗലം എച്ച്എസ്എസിലെ നാഷനല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരും സഹായിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിലും സഹായികളായി ഈ വിദ്യാര്‍ഥി കൂട്ടമുണ്ടായിരുന്നു. മുട്ടാഞ്ചേരിയിലെ ദോസ്ത്, റെഡ്, ക്രസന്റ് എന്നീ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകളും കുടുംബശ്രീ യൂനിറ്റും സേവനത്തിന് അണിചേര്‍ന്നു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ടി മുഹാദ്, അഡ്വ അക്കീല്‍, ടി പി അസീസ്, കെ പി പ്രജീഷ്, പി കെ സുരേന്ദ്രന്‍, എ രഘു, കെ കെ സക്കീര്‍, ഒ കെ ഇസ്മായില്‍, കെ കെ വിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതുവല്‍സര സമ്മാനമായി ജനുവരിയില്‍ വീടിന്റെ താക്കോല്‍ ദാനം നടത്താനാണ് സ്വാഗതസംഘത്തിന്റെ നീക്കം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day