|    Dec 8 Thu, 2016 11:26 am

സഹപാഠിക്ക് വീടൊരുക്കാന്‍ കുട്ടികളോടൊപ്പം അധ്യാപകരും സമൂഹവും ഒന്നിക്കുന്നു

Published : 29th October 2016 | Posted By: SMR

കൊല്ലങ്കോട്്്:  പല്ലാവൂര്‍ ഗവ: എല്‍പി സ്‌കൂളിന്റെ ഈ വര്‍ഷത്തെ സാമൂഹിക പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നടപ്പിലാക്കുന്ന അന്ധ ദമ്പതികളുടെ വീട് പുനരുദ്ധാരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. തളൂര്‍ പെട്ടിക്കല്‍ സ്വദേശികളായ സുജിത്തും ദീപയും ജന്‍മനാ പൂര്‍ണ അന്ധരാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സുജിത്ത് കോഴിക്കോട് ലോട്ടറി വിറ്റാണ് കുടുംബം പോറ്റുന്നത്. രണ്ടു പേര്‍ക്കും ക്ഷേമ പെന്‍ഷനും ലഭിക്കുന്നുണ്ട്. ആദര്‍ശ്, അക്ഷയ് എന്നീ മക്കള്‍  വിദ്യാര്‍ഥികളാണ്. തങ്ങള്‍ക്ക് 2008ല്‍ ലഭിച്ച പഞ്ചായത്ത് വീട് ഭാഗികമായേ ഇവര്‍ക്ക് പണിയാന്‍ കഴിഞ്ഞുള്ളൂ. നിലവില്‍ ജനാലകളും വാതിലും ദ്രവിച്ച് തേയ്ക്കാത്ത ചുമരുകളും നിലവുമെല്ലാം ചേര്‍ന്ന് പരിതാപകരമായ അവസ്ഥയാണ്. സ്‌ക്കൂള്‍ ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി വീട് സന്ദര്‍ശിച്ച അധ്യാപകരും പ്രധാനാധ്യാപകനും ആണ് ഇവരുടെ ദുരിതം നേരില്‍ കണ്ട് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ടത്. ഏകദേശം 2 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. സഹപാഠികളോടൊപ്പം അധ്യാപകരും സുഹ്യത്തുക്കളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ രമാധരന്‍ രക്ഷാധികാരിയും പ്രധാനാധ്യാപകന്‍ എ ഹാറൂണ്‍ ചെയര്‍മാനും ടി ഇ ഷൈമ കണ്‍വീനറുമായി പ്രവര്‍ത്തനം ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 014503749132190001  കഎടഇ കോഡ്: ഇടആഗ0000145.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day