|    Dec 8 Thu, 2016 5:38 am
FLASH NEWS

സഹപാഠികളുടെ കൈത്താങ്ങില്‍ ശിബിന് വെളിച്ചമായി

Published : 9th November 2016 | Posted By: SMR

കാളികാവ്: അരണ്ട വെളിച്ചത്തിലെ വായനയും പഠനവും പഴങ്കഥ. സഹപാഠികളുടെ കൈത്താങ്ങില്‍ ശിബിനു വെളിച്ചമായി. നീലാഞ്ചേരി ജിഎച്ച്എസിലെ വിദ്യാര്‍ഥികളാണ് കാരുണ്യത്തിന്റെ  പാഠവുമായി പത്താംതരം വിദ്യാര്‍ഥി ശിബിന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ചത്. അധ്യാപകരും വിദ്യാര്‍ഥികളും ഒത്തു പിടിച്ചാണു വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്.  ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായാണു പ്രവര്‍ത്തനം.വിദ്യാലയത്തിലെ സാമ്പത്തിക  പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പഠന സഹായമെത്തിക്കുന്നതാണു ഹൃദയപൂര്‍വം പദ്ധതി. പഠന സാമൂഹി ശാസ്ത്ര രംഗങ്ങളില്‍ ഉപജില്ലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വിദ്യാലയം ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 2013 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയ വിദ്യാലയം പത്താംതരം ഒന്നാമത്തെ ബാച്ചില്‍ 100 ശതമാനം വിജയം നേടി.എച്ച് എം വി ശരീഫ്, ജയശങ്കര്‍ ജെ ബിജു പിപി വിജീഷ് പിസി മോളി ജേക്കബ്, ശ്രീജിത്ത്, കെപി യൂസുഫ്,ടിഎച്ച് കാസിം,നിശാന്ത്,റഹ്മത്ത്, ഷിജിന്‍ പി എന്നിവരാണു പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day