|    Dec 4 Sun, 2016 1:14 am
FLASH NEWS

സഹകരണ ഹര്‍ത്താല്‍ പൂര്‍ണം; നഗരത്തില്‍ കൂറ്റന്‍ റാലി

Published : 17th November 2016 | Posted By: SMR

കണ്ണൂര്‍: അസാധുവാക്കിയ 1000, 500 നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കും അനുമതി നല്‍കുക, സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമര സമിതി സംസ്ഥാന വ്യാപകമായി നടത്തിയ സഹകരണ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സഹകരണ ബാങ്കുകള്‍ അടച്ചിട്ടു പ്രതിഷേധിച്ചു. തുടര്‍ന്നു സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കണ്ണൂര്‍ നഗരത്തില്‍ കൂറ്റന്‍ റാലി നടത്തി. ജില്ലാ ബാങ്കില്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ സഹകാരികളും ജീവനക്കാരുമുള്‍പ്പെടെയുള്ള സ്ത്രീകളുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. കണ്ണൂര്‍ ഹെഡ്‌പോസ്‌റ്റോഫിസിലേക്കു നടത്തിയ മാര്‍ച്ച് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുസ്്‌ലിംലീഗ് നേതാവ് അന്‍സാരി തില്ലങ്കേരി, എ പ്രദീപന്‍, സി എ അജീര്‍, പി കുഞ്ഞികൃഷ്ണന്‍, എന്‍ വി അജയകുമാര്‍, എന്‍ സി സുമോദ്, പി മുകുന്ദന്‍, മുസ്തഫ ചൂര്യോട്, മുന്‍ എംഎല്‍എ കെ കെ നാരായണന്‍ സംസാരിച്ചു. വി എന്‍ എരിപുരം, നസീര്‍ ചാലാട് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day