|    Dec 8 Thu, 2016 9:34 pm
FLASH NEWS

സഹകരണ സൊസൈറ്റിയില്‍ പച്ചക്കറികള്‍ക്ക് ഇരട്ടിവില

Published : 28th October 2016 | Posted By: SMR

കാസര്‍കോട്: മല്ലികാര്‍ജുന ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമായ വെജ്‌കോയില്‍ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില. മറ്റു മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാളും വില വര്‍ദ്ധിപ്പിച്ചാണ് ഇവിടെ സാധനങ്ങള്‍ വില്‍ക്കുന്നതെന്ന് പരാതി ഉയര്‍ന്നു. കണ്ണുര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനമായ വെജ് കോയിലാണ് തോന്നിയപോലെ വില ഈടാക്കുന്നത്. ഇഞ്ചിക്ക് നഗരത്തിലെ പച്ചക്കറി കടകളില്‍ കിലോഗ്രാമിന് 40 രൂപ മുതല്‍ 50 രൂപ വരെ ഈടാക്കുമ്പോള്‍ സൊസൈറ്റിയുടെ ഔട്ട്‌ലറ്റില്‍ 80 രൂപയാണ് വില. 250 ഗ്രാം ഇഞ്ചി വാങ്ങിയാല്‍ 25 രൂപയാണ് ഈടാക്കുന്നത്. ഉള്ളിയുടെ വിലയിലും കാര്യമായ വ്യത്യാസം ഉണ്ട്. മാര്‍ക്കറ്റില്‍ കിലോവിന് 13 രൂപയ്ക്ക് ലഭിക്കുമ്പോള്‍ ഇവിടെ ഉള്ളിയുടെ വില 16 രൂപയാണ്. വലുപ്പം കുറഞ്ഞ ഉള്ളിക്ക് മാര്‍ക്കറ്റില്‍ ഒന്നര കിലോവിന് 10 രൂപയ്ക്കും വില്‍ക്കുന്നുണ്ട്. പയറിന് കിലോവിന് ഇവിടെ 50 രൂപ നല്‍കണം. അതേ സമയം മാര്‍ക്കറ്റിലെ പല കടകളിലും കിലോവിന് 38 ഉം 40 ഉം രൂപയാണ് വില. തക്കാളിക്ക് 11 ഉം 12 ഉം രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭിക്കുമ്പോള്‍ തന്നെ ഇവിടെ രണ്ട് രൂപ അധികം നല്‍കണം. ഇവിടെ വില്‍ക്കുന്ന നിരവധി പച്ചക്കറി സാധനങ്ങള്‍ക്ക് പൊതുമാര്‍ക്കറ്റിനേക്കാളും വന്‍ വില വര്‍ദ്ധനവാണ് അനുഭവപ്പെടുന്നത്. ജനങ്ങള്‍ക്ക് ന്യായവിലക്ക് സാധനങ്ങള്‍ നല്‍കാനാണ് സൊസൈറ്റിയുടെ ഔട്ട്‌ലറ്റിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ജീവനക്കാരുടെ തന്നിഷ്ടം കാരണം ഇവിടെ വില തോന്നുന്നപോലെയാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. മുട്ടയുടെ വിലയില്‍പോലും വലിയ അന്തരമുണ്ടെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. കാസര്‍കോട്ടെ പല സ്ഥാപനങ്ങളിലും തോന്നിയ വിലയാണ് സാധനങ്ങള്‍ക്ക് ഈടാക്കുന്നത് ഇതുമൂലം സാധാരണക്കാരായ ഉപഭോക്താക്കളാണ് ഏറെ ചൂഷണത്തിന് വിധേയമാകുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day