|    Dec 9 Fri, 2016 9:19 am
FLASH NEWS

സഹകരണ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രാപകല്‍ സമരം

Published : 25th November 2016 | Posted By: SMR

പാലക്കാട്: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നയത്തിലും നോട്ട് പ്രതിസന്ധിയിലും പ്രതിഷേധിച്ച് എല്‍ ഡി എഫ് നേതൃത്വത്തില്‍ മുനിസിപ്പല്‍-പഞ്ചായത്ത് കേന്ദ്രങ്ങളില്‍ രാപകല്‍ സത്യാഗ്രഹം ഇന്നലെ രാവിലെ  പത്തു മുതല്‍ വിവിധകേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഇന്നുരാവിലെ 10ന് സമരം അവസാനിക്കും. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നടന്ന രാപ്പകല്‍ സമരം സ്റ്റേഡിയം സ്റ്റാന്റിനു സമീപം  മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  സി പി എം ഏരിയാകമ്മിറ്റി അംഗം എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. എരിമയൂരില്‍ സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ്  അംഗം കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. മോഹനകൃഷ്ണന്‍ അധ്യക്ഷനായി. പറളി ഗ്രാമപ്പഞ്ചായത്തില്‍ നടന്ന സമരം സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സി പിഐ ലോക്കല്‍ സെക്രട്ടറി ഇ കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്ത് രാപ്പകല്‍ സമരം മുട്ടികുളങ്ങര സെന്ററില്‍ സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കല്‍ സെക്രട്ടറി വി ചാമിക്കുട്ടി അധ്യക്ഷത വഹിച്ചു. അകത്തേത്തറ പഞ്ചായത്ത് സമരം സി പി എം ഏരിയ കമ്മിറ്റിയംഗം ഡി സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. തരൂരില്‍ സി പി എം ഏരിയ സെക്രട്ടറി വി ചെന്താമരാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പി കെ ചന്ദ്രന്‍ അധ്യക്ഷനായി. കാവശ്ശേരിയില്‍ കര്‍ഷക സംഘം ജില്ല വൈസ് പ്രസിഡന്റ് വിസി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാസുദേവന്‍ അധ്യക്ഷനായി. എളമ്പുലാശ്ശേരിയില്‍ നടന്ന രാപ്പകല്‍ സമരം സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരത്ത് കെ പ്രേമകുമാരന്‍ ഉദ്ഘാടനം ചെയ്തു. പി എസ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. പൂക്കോട്ടുകാവ് ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യു അച്യുതന്‍ അധ്യക്ഷത വഹിച്ചു. കടമ്പഴിപ്പുറത്ത് മുന്‍ എം എല്‍ എ കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. തിരുവാഴിയോട് പി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പി കെ ശശീധരന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പുഴയില്‍ സി പി ഐ ജില്ലാ എക്‌സി. അംഗം പാലോട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ എ വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ആലത്തൂരില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ശശിധരന്‍ പൂങ്ങോട് അധ്യക്ഷനായി. മേലാര്‍കോട്ടില്‍ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൈസ് മാത്യു ഉദ്ഘാടനം ചെയ്തു. എ പ്രഭാകരന്‍ അധ്യക്ഷനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day