|    Dec 9 Fri, 2016 1:12 pm

സഹകരണ മേഖലയെ ഒഴിവാക്കിയത് ഭരണഘടനാലംഘനം: കെ എം മാണി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് പണമിടപാടിന് സഹകരണ മേഖലയെ ഒഴിവാക്കിയത് ഭരണഘടനാ ലംഘനമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. നോട്ടു കൈമാറ്റത്തില്‍നിന്ന് സഹകരണ മേഖലയെ ഒഴിവാക്കിയതിനെതിരേ കേരളാ കോണ്‍ഗ്രസ്(എം)ന്റെയും കേരള സഹകരണ ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റ് ഓഫിസ് പടിക്കല്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സഹകാരി ഫോറം പ്രസിഡന്റ് കെജെ ഫിലിപ്പ് കുഴിക്കളം അധ്യക്ഷത വഹിച്ചു. പി ജെ ജോസഫ് എംഎല്‍എ, സിഎഫ് തോമസ് എംഎല്‍എ, ജോയി എബ്രഹാം എംപി, മോന്‍സ് ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day