|    Dec 8 Thu, 2016 7:49 pm

സഹകരണ മേഖലയില്‍ ഇന്നു ഹര്‍ത്താല്‍; സഹകരണ കോളജുകള്‍ക്ക് അവധി

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 രൂപ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം കാരണം പ്രതിസന്ധിയിലായ സഹകരണ വായ്പാ സംഘങ്ങള്‍ ഇന്നു പണിമുടക്കും. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് ശാഖകള്‍, അര്‍ബന്‍ ബാങ്ക് ഒഴികെയുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വായ്പാ സംഘങ്ങള്‍ എന്നിവയാണ് സംയുക്ത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.
ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സഹകരണ കോളജുകള്‍ക്കും അവധിയായിരിക്കുമെന്ന് ഓള്‍ കേരള കോ-ഓപറേറ്റീവ് കോളജ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍കരീം മഞ്ചേരി, സെക്രട്ടറി മജീദ് ഇല്ലിക്കല്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day