|    Dec 5 Mon, 2016 9:59 am
FLASH NEWS

സഹകരണ മേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് അസാധു ആക്കിയതുമൂലം കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്‌നം റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കാണ് അദ്ദേഹം ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി എംപിമാര്‍ കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ജെയ്റ്റ്‌ലി ഉറപ്പ് നല്‍കിയത്. എ കെ ആന്റണി, വി കരുണാകരന്‍, കെ വി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുഡിഎഫ്- എല്‍ഡിഎഫ് നിരയിലെ ഏതാണ്ട് എല്ലാ എംപിമാരും പങ്കെടുത്തു. ബിജെപി എംപിമാരായ സുരേഷ്‌ഗോപിയും റിച്ചാര്‍ഡ് ഹേയും പങ്കെടുത്തില്ല. കേരളത്തിലെ സഹകരണ മേഖല മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായി എംപിമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day