|    Dec 6 Tue, 2016 9:28 pm
FLASH NEWS

സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീം കോടതി

Published : 2nd December 2016 | Posted By: mi.ptk

Suprem-court

ന്യൂഡല്‍ഹി:സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ഗുരുതരമാണെന്ന് സുപ്രീം കോടതി. സഹകരണ മേഖലയിലുള്ള പ്രശ്‌നം ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. സഹകരണ ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണെന്നും ഉചിതാമയ തീരുമാനമെടുത്ത് അറിയിക്കണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.
എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ് സഹകരണ മേഖലക്ക് നിയന്ത്രണമേര്‍പ്പടുത്തിയതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കോടതിയില്‍ പറഞ്ഞു. സഹകരണ ബാങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഇല്ല. വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ ആവശ്യമായ സംവിധാനം സഹകരണ ബാങ്കില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ നിന്നുള്ള സഹകരണ ബാങ്കുകളാണ് സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി കോടതിയെ അറിയിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 153 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day