|    Dec 9 Fri, 2016 11:18 am

സഹകരണ ബാങ്ക് വായ്പകള്‍ക്ക് നാലു മാസത്തെ മൊറട്ടോറിയം

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍/ സഹകരണസംഘങ്ങള്‍ വഴി വിതരണം ചെയ്ത വായ്പകളുടെ തിരിച്ചടവിന് 2017 മാര്‍ച്ച് 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്ന് വായ്പാ തുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് തീരുമാനം. മാര്‍ച്ച് 31 വരെ ജപ്തി നടപടികളും പിഴ ഈടാക്കലും നിര്‍ത്തിവയ്ക്കുമെന്നു യോഗത്തിനു ശേഷം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ലാസ്റ്റ് ഗ്രേഡ് സര്‍വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്‌കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 2011 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭാ യോഗം റദ്ദാക്കി. 2016 ജൂണ്‍ 4നു ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കു മാത്രമേ ഇനി ഭേദഗതി ബാധകമാവുകയുള്ളൂ. സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം, സ്‌കൂളുകളിലെ തസ്തിക നിര്‍ണയം എന്നീ വിഷയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തും.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ 281 തസ്തികകള്‍ സൃഷ്ടിക്കും. 38 അധ്യാപകരെ ഉടനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഷീല തോമസിനെ പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ മെംബര്‍ സെക്രട്ടറിയുടെ അധികചുമതല കൂടി ഷീല തോമസിനു നല്‍കിയിട്ടുണ്ട്. ഉഷ ടൈറ്റസിനെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും കെ ആര്‍ ജ്യോതിലാലിന് ഏവിയേഷന്‍ വകുപ്പിന്റെ അധിക ചുമതലയും നല്‍കി. എ ഷാജഹാനാണ് തദ്ദേശഭരണ സെക്രട്ടറി. മിനി ആന്റണിക്ക് സാമൂഹിക നീതി വകുപ്പിന്റെ അധിക ചുമതല നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day