|    Dec 11 Sun, 2016 7:18 pm
FLASH NEWS

സഹകരണ ബാങ്ക്; ബിജെപി നിലപാടില്‍ അണികള്‍ക്ക് അതൃപ്തി

Published : 19th November 2016 | Posted By: SMR

വെഞ്ഞാറമൂട്: സഹകരണ ബാങ്കുകളിലെ നിക്ഷേപകരെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ഇടയ്ക്കിടെയുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ അണികള്‍ക്കും അനുഭാവികള്‍ക്കും അതൃപ്തി. സഹകരണ സ്ഥാപനങ്ങളില്‍ ഏറിയപങ്കും ഇടതു, വലതു മുന്നണികളിലെ പ്രബലകക്ഷികള്‍ നേതൃത്വം കൊടുക്കുന്നുവെന്നതു വാസ്തവമാണ്. നിക്ഷേപം സ്വീകരിക്കല്‍, വായ്പ നല്‍കല്‍, ചിട്ടി നടത്തിപ്പ്, ദിനേനയുള്ള പിരിവിലൂടെയുള്ള ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവയാണു സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഒരു കോടിയിലേറെ വരുന്ന ജനങ്ങള്‍ സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സഹകരണ സ്ഥാപനങ്ങളുടെ ഭരണം നിലനിര്‍ത്തുന്നതിനു വേണ്ടി അംഗത്വ വിതരണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും മറ്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ കക്ഷിരാഷ്ട്രീയ, ജാതിമത പരിഗണനകള്‍ ഒന്നുംതന്നെ പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ സഹകരണ ബാങ്കുകളുമായി സഹകരിക്കുന്നവരില്‍ ലക്ഷക്കണക്കിനു ബിജെപി അംഗങ്ങളും അനുഭാവികളും ഉള്‍പ്പെടും. അവരെയൊക്കെ കള്ളപ്പണ ഇടപാടുകാരില്‍പ്പെടുത്തുന്ന തരത്തിലുള്ള നേതാക്കളുടെ പ്രസ്താവനകളാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികള്‍ക്ക് തുരങ്കംവയ്ക്കാനേ ഉതകൂ എന്നാണു പല പ്രവര്‍ത്തകരുടെയും അഭിപ്രായം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക