|    Dec 6 Tue, 2016 2:11 am
FLASH NEWS

സഹകരണ ബാങ്ക് പ്രശ്‌നം: കേരളം ഒറ്റക്കെട്ടായി പോരാടും

Published : 16th November 2016 | Posted By: Navas Ali kn

photo-001

ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകളുടെ ഇടപാട് നടത്താന്‍ സഹകരണ സഹകരണ ബാങ്കുകളെ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരേ ഒറ്റക്കെട്ടായി പോരാടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എം.പിമാര്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ധനകാര്യമന്ത്രിയെയും കാണും. ഇക്കാര്യം പാര്‍ലമെന്റിനുള്ളിലും പുറത്തും ഉന്നയിക്കുമെന്ന് യോഗത്തിന് ശേഷം എം.പിമാരായ പി കരുണാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ ഇക്കാര്യം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാര്‍ഷിക ബാങ്കുകളെന്നും അവയെ തകര്‍ക്കാനുള്ള നീക്കം ചെറുക്കുമെന്നും എം.പിമാര്‍ പറഞ്ഞു.
അതേ സമയം, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി എം.പി രംതത്തെത്തി. തന്നെ യോഗത്തിലേക്ക് ക്ഷണിക്കാത്ത നടപടിയില്‍ പ്രതിഷേധമറിയിക്കാനെത്തിയ സുരേഷ് ഗോപിയെ മറ്റു എം.പിമാര്‍ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുമായി സുരേഷ് ഗോപി പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തു. യോഗത്തിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയെയും ക്ഷണിച്ചിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 370 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day