|    Dec 3 Sat, 2016 5:46 am
FLASH NEWS

സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിമാറി: രാജഗോപാല്‍

Published : 22nd November 2016 | Posted By: mi.ptk

o-rajagopal

തിരുവനന്തപുരം: രാജ്യത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറിയെന്ന് ഒ രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍. ഈ പ്രവണത ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. സഹകരണ പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സഹകരണ ബാങ്കുകളിലും കള്ളപ്പണമാണെന്ന നിലപാട് ബിജെപിക്കോ കേന്ദ്രത്തിനോ ഇല്ല. എന്നാല്‍ പല സഹകരണ ബാങ്കുകളിലും അനധികൃത നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടിയിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
ജനകീയ കൂട്ടായ്മയിലൂടെ ഉയര്‍ന്നുവന്ന സഹകരണ പ്രസ്ഥാനങ്ങള്‍ അതിന്റെ ലക്ഷ്യം മറന്നുപോയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും വര്‍ധിച്ചിട്ടുണ്ട്. ഇത് തടയാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ള പലരുടെയും വിവരങ്ങള്‍ പുറത്തുവരുമെന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ പ്രതിഷേധമുയരുന്നതെന്നും രാജഗോപാല്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 171 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day