|    Dec 6 Tue, 2016 11:35 am
FLASH NEWS

സഹകരണ ബാങ്കുകള്‍ അടച്ചിടാനുള്ള നീക്കത്തില്‍ നിന്നു പിന്‍മാറണം: കുമ്മനം രാജശേഖരന്‍

Published : 16th November 2016 | Posted By: SMR

പത്തനംതിട്ട:  സഹകരണ ബാങ്കുകള്‍ അടച്ചിടാനുള്ള നീക്കത്തില്‍ നിന്നും  ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പെരുനാട് കൂനങ്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ റിസര്‍വ്വ് ബാങ്കുമായി ഉത്തരവാദിത്വപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ ഇതുപരിഹരിക്കാവുന്നതാണ്. കേരളത്തിലെ സഹകരണ മേഖലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണ്. സഹകരണ പ്രസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്.  കേരളത്തേക്കാള്‍ ഒക്കെയെത്ര മികച്ച രീതിയില്‍ സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ ഗുജറാത്തിലും കര്‍ണ്ണാടകയിലുമൊക്കെയുണ്ട്. അവിടെയെങ്ങും ഇല്ലാത്ത പ്രശ്‌നം കേരളത്തിലുണ്ടെന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ബാങ്കുകള്‍ സ്തംഭിപ്പിച്ച് നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണം. നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌ക്കരണത്തിലെ നന്മ തിന്മകളെപ്പറ്റി ജനങ്ങളുടെ മുന്നില്‍ പരസ്യസംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധനാവണം.   കേരളത്തിലുണ്ടാകുന്ന സാമ്പത്തിക വിപ്ലവത്തിന് തടയിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day