|    Dec 9 Fri, 2016 5:03 pm
FLASH NEWS

സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കിയേക്കും

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നു പഴയനോട്ട് മാറ്റിയെടുക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്കുള്ള വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. നരേന്ദ്രമോദിയുടെ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തുന്നതെന്നാണ് റിപോര്‍ട്ട്. കേരളത്തില്‍ നിന്നും ശക്തമായ സമ്മര്‍ദമാണ് കേന്ദ്രത്തിനുള്ളത്. ഗുജറാത്തില്‍ ബിജെപി നേതാക്കള്‍തന്നെയാണ് കേന്ദ്രത്തിനെതിരേ പ്രക്ഷോഭം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ സഹകരണമേഖലയ്ക്ക് ഇളവു നല്‍കുന്നതുസംബന്ധിച്ച രാഷ്ട്രീയ നിലപാടാണ് വിഷയമായത്.
കള്ളപ്പണം ഒളിപ്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കാനുള്ള ആലോചനകള്‍ പുരോഗമിക്കുന്നതായും ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനം ഉണ്ടായേക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ പറഞ്ഞു. അതേസമയം, കേരള നിയമസഭ പ്രത്യേക യോഗം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രമേയം പാസാക്കുകയും നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്താനും തീരുമാനിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപി ഘടകവും കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ധനമന്ത്രിയെ ധരിപ്പിക്കാന്‍ ഇന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തും. കേന്ദ്ര നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്, എംപിമാരായ രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവരും സംഘത്തിലുണ്ടാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day