|    Dec 8 Thu, 2016 1:21 pm
FLASH NEWS

സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ബിജെപി നീക്കം: തോമസ് ഐസക്

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കരു നീക്കുന്നത്  ബിജെപിയെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. കറന്‍സി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം കൂടുതല്‍ ജനദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നതെന്നു തോമസ് ഐസക് പറഞ്ഞു. അവശ്യസാധനങ്ങളും മറ്റും വാങ്ങാന്‍ നെട്ടോട്ടം ഓടുന്ന ജനങ്ങളുടെ കൈയിലെ മഷിപ്രയോഗം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സമ്പദ്ഘടനയുടെ 85 ശതമാനം വരുന്ന കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. സമ്പദ് ഘടനയുടെ പൂര്‍ണ സ്തംഭനത്തിലേക്ക് വഴിവയ്ക്കുന്ന തീരുമാനമാണിത്. ഇതിലൂടെ കേരളത്തിന് ലഭിക്കുന്ന നികുതിവരുമാനം പകുതിയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുന്നത് കാരണം തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നില്ല. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി നെട്ടോട്ടം ഓടുന്ന ജനങ്ങളുടെ കൈയില്‍ മഷി പുരട്ടുക എന്നത് പരിഹാസ്യമായ നടപടിയാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍, ട്രഷറി എന്നിവയ്ക്ക് പണമിടപാടുകള്‍ നടത്താനുള്ള അനുമതി നിഷേധിച്ചത് പുനപ്പരിശോധിക്കപ്പെടണം. ഇതിലൂടെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം ഉണ്ടെങ്കില്‍ ചെറുക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഈ തീരുമാനം കള്ളനോട്ടുകള്‍ ഒഴുകുന്നത് തടയുമെങ്കിലും കള്ളപ്പണക്കാരെ തടയും എന്നത് മിഥ്യാ ധാരണ മാത്രമാണ്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത അനധികൃത സ്വത്തില്‍ വെറും അഞ്ചു ശതമാനം മാത്രമായിരുന്നു കറന്‍സിയുടെ രൂപത്തില്‍ ഉണ്ടായിരുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day