|    Dec 7 Wed, 2016 11:44 pm
FLASH NEWS

സഹകരണ ബാങ്കുകളുടെ ഹരജിയില്‍ വാദം ഇന്ന്

Published : 17th November 2016 | Posted By: SMR

കൊച്ചി: അസാധു നോട്ടുകള്‍ മാറ്റിനല്‍കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും. അഡീ. സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജന്‍ നേരിട്ടു ഹാജരാവണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്ന് വാദത്തിനു മാറ്റിയത്.
കേരളത്തില്‍ ജില്ലാ സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും ഒന്നരക്കോടിയോളം ഇടപാടുകാരുണ്ട്. ഇവരെയെല്ലാം അനിശ്ചിതത്വത്തിലാഴ്ത്തുന്ന സമീപനമാണ് റിസര്‍വ് ബാങ്കിന്റേത്. ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള ബാങ്കര്‍-കസ്റ്റമര്‍ ബന്ധം തുടരാന്‍ പുതിയ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ല.
ഇരിങ്ങാലക്കുട കല്ലേറ്റുകര സര്‍വീസ് സഹകരണ ബാങ്ക്, പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട് സിറ്റി സഹകരണ ബാങ്ക് തുടങ്ങിയ പ്രാഥമിക സഹകരണ ബാങ്കുകളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day