|    Dec 6 Tue, 2016 12:08 am
FLASH NEWS

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢനീക്കം: എംപി

Published : 23rd November 2016 | Posted By: SMR

വടകര: രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. വിവിധ മേഖലകളിലായി വിപുലവും ശക്തവുമായ സഹകരണ ശൃംഖലയാണ് കേരളത്തിലുള്ളത്. 1.60 ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സഹകരണ സ്ഥാപനത്തിലുള്ളത്. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകര്‍ത്ത് ന്യൂജനറേഷന്‍ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കപ്പെടേണ്ടതാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. കള്ളപ്പണത്തിന്റെ നിക്ഷേപകേന്ദ്രങ്ങളാണ് സഹകരണ സംഘങ്ങളെന്ന പ്രചാരണം ഇതിന്റെ ഭാഗമാണ്. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതില്‍ ആരും എതിരല്ല. എന്നാല്‍ ഇതിന്റെ പേരില്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം അപലപനീയമാണ്. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളിലെ പണമിടപാടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day