|    Dec 5 Mon, 2016 9:59 am
FLASH NEWS

സഹകരണ പ്രതിസന്ധി: 22ന് പ്രത്യേക നിയമസഭാ സമ്മേളനം

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണു തീരുമാനമുണ്ടായത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. കേരളത്തിലെ സഹകരണമേഖല തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ കേരളത്തിന്റെ പൊതുവികാരം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കും. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനും യോജിച്ച സമരപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനുമായി ഈ മാസം 21ന് വൈകീട്ട് മൂന്നിന് സര്‍വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day