|    Dec 9 Fri, 2016 5:26 am
FLASH NEWS

സഹകരണ പ്രതിസന്ധി: യുഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്യും

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചതിനെതിരേ ദേശവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ തിങ്കളാഴ്ച നടത്തുന്ന പ്രതിഷേധ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് യുഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും.
മ്യൂസിയം ജങ്ഷനില്‍ കേന്ദ്രീകരിച്ച് രാവിലെ 11ഓടെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. നോട്ട് പരിഷ്‌കരണം രാജ്യത്തെ ജനജീവിതം സ്തംഭിപ്പിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര നയത്തിനെതിരേയാണ് പ്രതിഷേധം.
പകരം സംവിധാനമൊരുക്കാതെ നോട്ടുകള്‍ പിന്‍വലിച്ചതു വഴി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം താറുമാറായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആരോപിച്ചു. ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിനെ പോലും പുച്ഛിക്കുന്ന ഒരു പ്രധാനമന്ത്രി ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവന്‍ പിക്കറ്റിങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ സംബന്ധിക്കും. നോട്ട് പ്രതിസന്ധി കാരണം ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്ത് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് നടത്താനിരുന്ന യുഡിഎഫ് പ്രതിനിധി സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day