|    Dec 8 Thu, 2016 7:53 pm

സഹകരണസമരം യോജിച്ചു വേണമെന്ന് കോടിയേരി

Published : 20th November 2016 | Posted By: G.A.G

kodiyeri

തിരുവനന്തപുരം: സഹകരണമേഖലയെ സംരക്ഷിക്കുന്നതിന് രാഷ്ട്രീയ ഭേദമില്ലാതെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രശ്‌നത്തില്‍ രാഷ്ട്രീയ ഭേദമില്ലാതെ സഹകാരികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് മറ്റുള്ളവര്‍ തയാറല്ലെങ്കില്‍ എല്‍ഡിഎഫ് ഒറ്റയ്ക്ക് സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. അടുത്ത ദിവസം നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നോട്ട് പിന്‍വലിച്ചതിനും കേരളത്തിലെ സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനുമെതിരെ എല്‍ഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് വിഎം സുധീരനും എം എം ഹസനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോടിയേരി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day