|    Dec 8 Thu, 2016 5:41 am
FLASH NEWS

സഹകരണമേഖല ഹര്‍ത്താല്‍ വടകര താലൂക്കില്‍ പൂര്‍ണം

Published : 17th November 2016 | Posted By: SMR

വടകര: സഹകരണ മേഖലയെ തകര്‍ക്കാനയുളള കേന്ദ്ര സര്‍ക്കാന്‍ നീക്കത്തിനെതിരേ പ്രതിഷേധമിരമ്പി. വടകര താലൂക്കില്‍ സഹകരണ ഹര്‍ത്താല്‍ പൂര്‍ണം.ആദായ നികുതി വകുപ്പ് സഹകരണ ബാങ്കുകളോട് കാണിക്കുന്ന ശത്രുതാപരമായ നിലപാടില്‍ പ്രതിഷേധിച്ചും നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാന സഹകരണ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സഹകരണ  മേഖലയലെ ജീവനക്കാര്‍ ഹര്‍ത്താല്‍ നടത്തിയത്. താലൂക്കിലെ സര്‍വീസ് സഹകരണ ബാങ്കുകളും പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും വനിതാ സഹകരണ ബാങ്കുകളും തുടങ്ങി സഹകരണ വകുപ്പിന് കീഴിലുള്ള മുഴുവന്‍സ്ഥാപനങ്ങളും സ്തംഭിക്കുകയും ജീവനക്കാര്‍ പണിമുടക്കുകയും ചെയ്തു.പണിമുടക്കിയ ജീവനക്കാര്‍ കോഴിക്കോട് ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നാദാപുരം മേഖലയിലെ പുറമേരി, നാദാപുരം, എടച്ചേരി, ഇരിങ്ങണ്ണൂര്‍, ചെക്യാട്, വളയം, വാണിമേല്‍, വിലങ്ങാട്, തുങ്ങിയ സര്‍വീസ് സഹകരണ ബേങ്കുകളും ഉപശാഖകളും നാദാപുരം വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പുറമേരി വനിതാ സൊസൈറ്റി,പാറക്കടവ് അര്‍ബന്‍ സൊസൈറ്റി, അരൂര്‍ അര്‍ബര്‍ സൊസൈറ്റി, എടച്ചേരി ഇരിമ്പുരുക്ക് വ്യാസായ സൊസൈറ്റി, തുണേരി അഗ്രിക്കള്‍ച്ചറല്‍സൊസൈറ്റി, കടത്തനാട് അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നാദാപുരം, വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ചാലപ്രം, എടച്ചേരി കോ-ഓപ്പറേറ്റീവ്ഹൗസിങ് സൊസൈറ്റി, കാപ്പ്‌കോസ് കോ – ഓപ്പററ്റീവ് സൊസൈറ്റി, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി, തുടങ്ങിയ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. കുന്നുമ്മല്‍ മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും കാര്‍ഷിക സംഘങ്ങളുമാണ് ഹര്‍ത്താലില്‍ പങ്കെടുത്തത്. കക്കട്ടില്‍ സര്‍വീസ് സഹകരണ റൂറല്‍ ബാങ്കിന്റെ ഹെഡ് ഓഫിസും അരൂര്‍, കക്കട്ടില്‍, മുള്ളമ്പത്ത്, മൊകേരി, കുറ്റിയാടി, തളീക്കര ശാഖകളും വടകര താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ കക്കട്ടിലെ ഹെഡ് ഓഫിസും, വടകരതൊട്ടില്‍പ്പാലം ശാഖകളും കക്കട്ടിലെ വടകര താലൂക്ക് മാര്‍ക്കറ്റിങ് സൊസൈറ്റിയും കക്കട്ട്, വട്ടോളി വനിതാ സഹകരണ സംഘങ്ങളും പ്രവര്‍ത്തിച്ചില്ല. കുറ്റിയാടി പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസും സായാഹ്ന ശാഖയും കുറ്റിയാടിയിലെ പ്രവാസി വനിതാ സഹകരണ സംഘം അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയും അടുക്കത്ത് സര്‍വീസ് സഹകരണ ബാങ്ക്, ദേവര്‍കോവില്‍ എംപ്ലോയിസ് സൊസൈറ്റി നാദാപുരം, കൈവേലി ശാഖകളും കായക്കൊടി പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കും തൊട്ടില്‍പ്പാലം കുണ്ടുതോട് ശാഖയും ഹര്‍ത്താലില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day