|    Dec 8 Thu, 2016 3:35 am
FLASH NEWS

സഹകരണമേഖലയില്‍ നടന്ന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം

Published : 17th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക്-കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരേ സംസ്ഥാനത്തെ സഹകരണമേഖലയില്‍ നടന്ന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സഹകരണ ആശുപത്രികള്‍ ഒഴികെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സംഘങ്ങളും ബാങ്കുകളും ഉള്‍പടെ സഹകരണ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ബാങ്കുകള്‍ ഉള്‍പടെയുള്ള സ്ഥാപനങ്ങള്‍ നടത്തിയ ഹര്‍ത്താലില്‍ സഹകരണമേഖല സ്തംഭിച്ചു. ഇടപാടുകള്‍ നടന്നില്ല. പണിമുടക്കിയ സഹകരണജീവനക്കാരും അവര്‍ക്ക് പിന്തുണയര്‍പിച്ച് സഹകാരികളും എറണാകുളത്ത് ഐഎസ് പ്രസ് റോഡിലെ ആദായനികുതി ഓഫിസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ഓഫിസിനുമുന്നില്‍ ധര്‍ണയും നടത്തി. കണയന്നൂര്‍, ആലുവ, പറവൂര്‍, കൊച്ചി സഹകരണ സര്‍ക്കിളുകളില്‍നിന്നായി 5,000ത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഹൈക്കോടതി പരിസരത്തുനിന്ന് പ്രകടനമായാണ് സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അതത് സര്‍ക്കിളുകള്‍ക്ക് കീഴിലായി ജീവനക്കാരും സഹകാരികളും ആദായനികുതി ഓഫിസിനുമുന്നിലേക്കെത്തിയത്. ആദായനികുതി ഓഫിസിനുമുന്നില്‍ നടന്ന ധര്‍ണ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. സഹകരണ സംരക്ഷണ സമിതി ചെയര്‍മാനും ജില്ലാ ബാങ്ക് പ്രസിഡന്റുമായ എന്‍ പി പൗലോസ് അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, അന്‍വര്‍ സാദത്ത് എംഎല്‍എ, ഡിസിസി പ്രസിഡന്റ് വിജെ പൗലോസ്, സഹകരണ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം ഇ ഹസൈനാര്‍, കണ്‍സ്യുമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് വി പി ശശീന്ദ്രന്‍, പി ആര്‍ മുരളീധരന്‍, ടി ആര്‍ സുനില്‍, ബാബു പി വാഴച്ചല്‍, ടി എസ് ഷണ്‍മുഖദാസ് സംസാരിച്ചു. ഹൈക്കോടതി കവലയില്‍നിന്നാരംഭിച്ച മാര്‍ച്ചിന് ജോയ്‌പോള്‍, എം കെ ബാബു, അവറാച്ചന്‍, നജീബ്, രേണുകാ ചക്രവര്‍ത്തി നേതൃത്വംനല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day