|    Dec 9 Fri, 2016 5:02 pm
FLASH NEWS

സഹകരണമേഖലയിലെ ബദല്‍ നടപടികള്‍ ഉടന്‍: മന്ത്രി

Published : 21st November 2016 | Posted By: SMR

പാലക്കാട്: നോട്ട് അസാധുവാക്കല്‍ മൂലം സഹകരണ മേഖലയിലുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍ നടപടികള്‍ക്ക് രൂപം നല്‍കിയതായും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍.
അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം പാലക്കാട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാഹം, ചികില്‍സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഏതുവിധത്തില്‍ സഹായം നല്‍കാം എന്നതുള്‍പ്പെടെ പരിഗണിക്കുന്നുണ്ട്.
സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരും ധനകാര്യവകുപ്പും ഗ്യാരന്റി നല്‍കും. ഇത്തരം കാര്യങ്ങളെല്ലാം നേരത്തേ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day