|    Dec 3 Sat, 2016 7:11 pm
FLASH NEWS

സഹകരണബാങ്കുകള്‍ക്ക് കെവൈസി നിര്‍ബന്ധമാക്കും: കടകംപള്ളി സുരേന്ദ്രന്‍

Published : 30th November 2016 | Posted By: mi.ptk

kadakampally-01

തിരുവനന്തപുരം :കേരളത്തിലെ സഹകരണബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കാന്‍ കെവൈസി (Know Your Customer – ഉപഭോക്താവിനെ അറിയുക )നിര്‍ബന്ധമാക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഇടപാടുകാരുടെ തിരിച്ചറിയില്‍ വിവരങ്ങല്‍ ബാങ്കിനെ അറിയിക്കുന്നതാണ് കെവൈസി.
പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ഇത് ബാധകമാണ്.
കേരളത്തിലെ സഹകരണബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കാന്‍ 2013 മുതല്‍തന്നെ കെ.വൈ.സി. മാനദണ്ഡങ്ങള്‍ ബാധകമാക്കിയിരുന്നുവെങ്കിലും നിര്‍ബന്ധമായി പാലിക്കപ്പെട്ടിരുന്നില്ല.
രാജ്യത്തെ സഹകരണബാങ്കുകളില്‍ കെ.വൈ.സി. മാനദണ്ഡം നിര്‍ബന്ധമാക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.ബദല്‍ പണ വിനിമയ മാര്‍ഗങ്ങള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. 1624 കോടി രൂപയുടെ പഴയ കറന്‍സിയാണ് സഹകരണബാങ്കുകളില്‍ ഉള്ളത് .ഈ കറന്‍സി ഏറ്റെടുപ്പിക്കാന്‍ ആര്‍ബിഐയെ സമീപിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 142 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day