|    Dec 10 Sat, 2016 10:23 am

സസ്‌നേഹം പത്തനംതിട്ട ക്യാംപ്

Published : 21st November 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന സസ്‌നേഹം പത്തനംതിട്ട പദ്ധതിയുടെ രണ്ടാംഘട്ട ക്യാംപ് ഇന്നു മുതല്‍ 26 വരെ നടക്കും. അടൂര്‍ മുനിസിപ്പാലിറ്റി, പള്ളിക്കല്‍, കടമ്പനാട്, തുമ്പമണ്‍, പന്തളം, പന്തളം-തെക്കേക്കര സിഡിഎസുകളിലെ ഗുണഭോക്താക്കള്‍ക്ക്  നാളെ അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ക്യാമ്പ് നടത്തും. കോഴഞ്ചേരി, ആറന്മുള, ചെറുകോല്‍, അയിരൂര്‍, ഇലന്തൂര്‍, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, കോയിപ്രം, പുറമറ്റം (ഭാഗീകം), കുളനട, മെഴുവേലി എന്നിവിടങ്ങളിലെ സിഡിഎസ് ഗുണഭോക്താക്കള്‍ക്ക് 22ന് കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും റാന്നി-പഴവങ്ങാടി, റാന്നി, റാന്നി-അങ്ങാടി, പെരുനാട്, വടശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിലുള്ളവര്‍ക്ക് 23ന് റാന്നി പഴവങ്ങാടി വൈഎംസിഎ ഹാളിലും കോന്നി, പ്രമാടം, തണ്ണിത്തോട്, കലഞ്ഞൂര്‍  എന്നിവിടങ്ങളിലുള്ളവര്‍ക്ക് 24ന് കോന്നി ഇളകൊള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, ഏഴംകുളം, കൊടുമണ്‍, ഏനാദിമംഗലം, കലഞ്ഞൂര്‍ (ഭാഗീകം) എന്നിവിടങ്ങളിലുള്ളവര്‍ക്ക് 25ന് ഏഴംകുളം എംസണ്‍ ഓഡിറ്റോറിയത്തിലും, തിരുവല്ല ഈസ്റ്റ്, വെസ്റ്റ്, കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, കടപ്ര, കുറ്റൂര്‍, നിരണം, ഇരവിപേരൂര്‍, നെടുമ്പ്രം, പെരിങ്ങര, ആനിക്കാട്, പുറമറ്റം എന്നിവിടങ്ങളിലുള്ളവര്‍ക്ക് 26ന് തിരുവല്ല മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ക്യാംപ് നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day