|    Dec 8 Thu, 2016 7:33 am
FLASH NEWS

സല്‍മാന്‍ഖാന്‍ ഒരു പാഠം പഠിക്കേണ്ടതുണ്ടെന്ന് ശിവസേന

Published : 1st October 2016 | Posted By: mi.ptk

salman-khan

മുംബൈ: പാക് കലാകാരന്മാരെ തീവ്രവാദികളായി കാണരുതെന്ന സല്‍മാന്‍ഖാന്റെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്. സല്‍മാന്‍ഖാന്‍ ഒരു പാഠം പഠിക്കേണ്ടതുണ്ടെന്ന് ശിവസേന നേതാവ് മനീഷ കയാന്‍ഡേ പറഞ്ഞു. സല്‍മാന്‍ഖാന് പാക് കലാകാരന്മാരോട് കൂടുതല്‍ സ്‌നേഹമുണ്ടെങ്കില്‍ പാകിസ്താനിലേക്ക് കുടിയേറാമെന്നും ശിവസേന പറഞ്ഞു.
പാക് കലാകാരന്മാര്‍ക്ക് എംഎന്‍എസ് ഭീഷണി ഉയര്‍ത്തുകയും നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ സല്‍മാന്‍ഖാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാക് നടന്മാര്‍ കലാകാരന്മാരാണെന്നും ഭീകരരല്ലെന്നും പറഞ്ഞിരുന്നു. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ സല്‍മാന്‍ഖാന്‍ പിന്തുണക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 396 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day