|    Dec 8 Thu, 2016 1:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സല്‍ക്കര്‍മ്മങ്ങള്‍ ദൈവം മാത്രം അറിഞ്ഞാല്‍ മതി മമ്മൂട്ടി

Published : 8th November 2016 | Posted By: mi.ptk

mammootty

ഷാര്‍ജ :  ചെയ്യുന്ന  സല്‍ക്കര്‍മ്മങ്ങളുടെ ഗുണം ലഭിക്കാന്‍ ദൈവം മാത്രം അറിഞ്ഞാല്‍ മതിയെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണെന്നും മറിച്ച് താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് അതിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്നാണ്  കരുതുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ അതിഥിയായി എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള ഭാഷ ഉള്‍പ്പെടെയുള്ള ഭാഷകള്‍ കൂടുതല്‍ വികസിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ വാക്കുകള്‍ ഇരട്ടിയോളമെത്തി. ഭാഷകളുടെ അര്‍ത്ഥങ്ങള്‍ തന്നെ മാറി കൊണ്ടിരിക്കുകയാണ് നെഗറ്റീവ് വാക്കുകളായ പൊളിച്ചു, തകര്‍ത്തു എന്ന വാക്കുകള്‍ ഇപ്പോള്‍ പോസീറ്റീവ് ആക്കിയാണ് പുത്തന്‍ തലമുറ ഉപയോഗിക്കുന്നത്. സംസാരിക്കാനും പ്രതികരിക്കാനും കഴിയുന്ന മനുഷ്യരുടെ വേദനയോടൊപ്പം തന്നെ ഇതിനൊന്നും കഴിയാത്ത ജന്തു ജാലങ്ങളുടെയും ദുഖങ്ങളും വേദനയും നമുക്ക് കാണാന്‍ കഴിയണമെന്നും  മമ്മൂട്ടി പറഞ്ഞു.
മുഹമ്മദ് കുട്ടി എന്ന തന്റെ പേര് കളിയാക്കി വിളിച്ചാണ് മമ്മൂട്ടി എന്നായി മാറിയത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് തന്നോട് വാല്‍സല്യമാണന്നും അത് കൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ പ്രമുഖ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ഭാഗ്യമുണ്ടായതെന്നും മമ്മുട്ടി പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി സിനിമ കണ്ടത് മുതലാണ് സിനിമാ നടനാകണമെന്ന് ആഗ്രഹിച്ചത്. മകന്‍ ദുല്‍ഖര്‍ സല്‍മാനൊടൊന്നിച്ച് അവസരം കിട്ടിയാല്‍ അഭിനയിക്കും.  ചടങ്ങില്‍ ഷാര്‍ജ ബുക്ക് അഥോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ അമീറി, എക്‌സിക്യൂട്ടിവ് മോഹന്‍ കുമാര്‍, ഡി.സി.രവി എന്നിവരും സംബന്ധിച്ചു. ഹിറ്റ് എഫ്.എം. അവതാരകരായ മിഥുന്‍, നൈല എന്നിവരായിരുന്നു ചടങ്ങുകള്‍  നിയന്ത്രിച്ചിരുന്നത്.

mammootty

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 593 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day