|    Dec 11 Sun, 2016 9:39 am

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ല

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്എഫ്ഇ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടി ലേലങ്ങള്‍ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചതായും സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതോടെ മാവേലി സ്‌റ്റോര്‍, സിവില്‍ സപ്ലൈസിന്റെ മറ്റ് ഔട്ട്‌ലെറ്റുകള്‍, കെഎസ്ഇബി, വില്ലേജ് ഓഫിസ്, രജിസ്ട്രാര്‍ ഓഫിസ്, ആര്‍ടിഒ എന്നിവിടങ്ങളിലെ പണമിടപാടുകളില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പായി. കഴിഞ്ഞദിവസം പല വില്ലേജ് ഓഫിസുകള്‍ക്കും ഈ നിര്‍ദേശം ലഭിച്ചിരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പ് അടുത്ത ആഴ്ചയിലേക്കു മാറ്റിവച്ചതായും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക