|    Dec 7 Wed, 2016 1:23 am
FLASH NEWS

സര്‍ക്കാര്‍ ഭൂമിയുടെ കൈയേറ്റം: സ്റ്റേ ഒഴിവാക്കാന്‍ നടപടിയെടുക്കണം- സുധീരന്‍

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: വന്‍കിട തോട്ടം ഉടമകള്‍ അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുന്നതു സംബന്ധിച്ച കേസുകളില്‍ സ്റ്റേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാത്തതുമൂലം എസ്റ്റേറ്റ് മുതലാളിമാര്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍നിന്നും സ്‌റ്റേ നീട്ടിലഭിച്ചിരിക്കുകയാണ്. ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി കൈയേറിയ 7,000 ഏക്കര്‍ ഭൂമി സംബന്ധിച്ച കേസ്, പോബ്‌സ് എന്റര്‍പ്രൈസസ് ലിമിറ്റഡ് കൈയേറിയ 3,500 ഏക്കര്‍ സംബന്ധിച്ച കേസ്, ബ്രൈമൂര്‍ എസ്റ്റേറ്റ് ലിമിറ്റഡ് കൈയേറിയ 700 ഏക്കര്‍ ഭൂമി സംബന്ധിച്ച കേസ് എന്നിവയ്ക്കാണ് ഹൈക്കോടതി സ്‌റ്റേ നീട്ടിനല്‍കിയിരിക്കുന്നത്.
കേസ് സമര്‍ഥമായി വാദിക്കുന്നതിന് പ്രഗല്‍ഭരായ അഭിഭാഷകരെ നിയോഗിക്കാതിരിക്കുന്നതും ഈ കേസുകളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതിരിക്കുന്നതും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. ഇതിന്റെ ഫലമായി ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈവശം വയ്ക്കാന്‍ വന്‍കിട തോട്ടമുടമകള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു.
അതിനാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും സ്റ്റേ നീക്കിക്കിട്ടുന്നതിനും സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാതിരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day