|    Dec 10 Sat, 2016 10:02 pm

സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണവുമായി കോര്‍പറേഷന്‍

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രഭാത ഭക്ഷണം നല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയുമായി കോഴിക്കോട് നഗരസഭ. സമൃദ്ധം 2016 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ 60 സ്‌കൂളുകളില്‍ നിന്നായി 6000ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിനായി ഈ വര്‍ഷം 30 ലക്ഷം രൂപ നഗരസഭ മാറ്റിവച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തേക്ക് 90 ലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്്. ഒരു കുട്ടിക്ക് ഒമ്പതു രൂപ വച്ചാണ് നീക്കിയിരിപ്പ്. ഇഡ്‌ലി, ചപ്പാത്തി, ദോശ, ഉപ്പുമാവ് എന്നിങ്ങനെ പ്രഭാതഭക്ഷണം വിതരണം ചെയ്യും. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ പിടിഎയ്ക്കാണ് ഇതിന്റെ ചുമതല. പ്രവൃത്തി ദിവസങ്ങളിലാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്യുക. ഇതിന്റെ മേല്‍നോട്ടങ്ങള്‍ക്കായി കൗണ്‍സിലര്‍, പിടിഎ, എംപിടിഎ സ്‌കൂള്‍ പ്രതിനിധി തുടങ്ങിയവര്‍ ചേര്‍ന്നുള്ള സമിതിയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് കാംപസ് സ്‌കൂള്‍ (493), പയ്യാനക്കല്‍ സ്‌കൂള്‍ (378), എന്നിവിടങ്ങളിലാണ് കൂടുതല്‍ കുട്ടികള്‍ പദ്ധതിയില്‍പ്പെടുന്നത്.സമൃദ്ധം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.15ന് ബിലാത്തിക്കുളം ഗവ. യുപി സ്‌കൂളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷത വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക