|    Dec 6 Tue, 2016 11:35 am
FLASH NEWS

സര്‍ക്കാര്‍ പിന്തുണ; വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്ത് ജേക്കബ് തോമസ് തുടര്‍ന്നേക്കും

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ നിന്ന് ജേക്കബ് തോമസ് പിന്‍മാറുന്നു. ഇതുസംബന്ധിച്ച സൂചനകളാണ് അദ്ദേഹം ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ പ്രതികരണത്തിലുള്ളത്.
ആക്കുളത്ത് ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനെത്തിയ വേളയില്‍ ഡയറക്ടര്‍സ്ഥാനത്തു നിന്ന് ഒഴിയുന്നതായുള്ള വാര്‍ത്തയോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്, നിങ്ങള്‍ പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ടുപോവുമെന്നാണ് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് വ്യക്തമാക്കിയത്. ഞാന്‍ എന്റെ ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതു തുടരുകയാണ്- അദ്ദേഹം പറഞ്ഞു. സ്ഥാനത്തുനിന്ന് ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കത്തു നല്‍കിയെങ്കിലും അദ്ദേഹം ഇന്നലെയും ജോലിയില്‍ തുടര്‍ന്നു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ വരുത്തിയ ക്രമക്കേടുകളുടെയും വീഴ്ചകളുടെയും പേരില്‍ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുന്ന റിപോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കോണുകളിലിരുന്ന് ആരോപണമുന്നയിക്കുന്നവര്‍ ആരാണ് എന്നായിരുന്നു മറുപടി. അങ്ങനെയുള്ള ആരോപണങ്ങള്‍ക്കു മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സത്യം നാളത്തെ സ്വപ്‌നമാണല്ലോ എന്നും അദ്ദേഹം പറഞ്ഞു. അഴിമതി അവസാനിപ്പിക്കാനുള്ള സംവിധാനമാണ് വിജിലന്‍സ്.
ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിച്ച് ജേക്കബ് തോമസ് നല്‍കിയ കത്ത് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെയാണ് തുടര്‍ന്നേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം കത്ത് ചര്‍ച്ചചെയ്തിരുന്നില്ല. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റും തീരുമാനിച്ചത്.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടത്തിയ ഇടപാട് സംബന്ധിച്ചു ധനകാര്യ വകുപ്പിന്റെ പരിശോധനാ റിപോര്‍ട്ട് പുറത്തുവന്നതും  ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ തനിക്കെതിരേ നടത്തുന്ന അണിയറനീക്കങ്ങളുമാണ് പദവി ഒഴിയാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day