|    Dec 3 Sat, 2016 5:47 am
FLASH NEWS

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുസ്്‌ലീം ലീഗ് നേതാവ് പിടിയില്‍

Published : 22nd November 2016 | Posted By: SMR

പത്തനാപുരം:സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍  മുസ്്‌ലീം ലീഗ് നേതാവ് പിടിയില്‍. പത്തനാപുരം നടുക്കുന്ന് പരിമണം പുരയിടത്തില്‍ എ സെയ്ദലി(40)ആണ് പത്തനാപുരം പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. ജോലി ലഭിക്കില്ലെന്നുറപ്പായതോടെ പലരും പണത്തിനായി തിരികെ സമീപിച്ചെങ്കിലും ചെക്ക് നല്‍കി ഒഴിവാക്കി. ചെക്ക് മാറാന്‍ ചെന്നപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്നുറപ്പായതോടെ പലരും പോലിസില്‍ പരാതി നല്‍കി. ഇത്തരത്തില്‍ വിവിധ ചെക്ക് കേസുകളിലാണ്  പിടികൂടിയതെന്ന് പോലിസ്  പറഞ്ഞു. മുസ്്‌ലീം ലീഗ് ജില്ലാ കൗണ്‍സിലംഗമായിരിക്കെ പല തവണ ഇത്തരം പരാതി ഉയര്‍ന്നിരുന്നതോടെ അന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ്  ചെയ്‌തെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. അടുത്തിടെ വീണ്ടും പരാതികളെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും പരാതിയെ തുടര്‍ന്ന് പത്തനാപുരം എസ് ഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day