|    Dec 10 Sat, 2016 12:49 am
FLASH NEWS

സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നു: ശശി തരൂര്‍

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യ സങ്കല്‍പങ്ങളെ കേന്ദ്രസര്‍ക്കാര്‍ പരിമതപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആരോപിച്ചു. കിടപ്പുമുറിയിലും തീന്‍മുറിയിലും അടുക്കളയിലുംവരെ കടന്നു കയറാനുള്ള ശ്രമങ്ങളാണുണ്ടാവുന്നത്. ഇത് ഭരണഘടന പ്രാഥമികമായി അനുവദിക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള അസഹനീയമായ കടന്നുകയറ്റമാണെന്നു തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോദി ഭരണത്തില്‍ ദേശീയത എന്നത് സങ്കുചിത വികാരമായി മാറി. അഭിമാനമായിരിക്കുന്ന ദേശീയവികാരത്തെ അത് വഞ്ചിച്ചുകൊണ്ടിരിക്കുകയുമാണ്. ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലും ദിനങ്ങളും ഇതുവരെ എത്തിയിട്ടില്ല. ഇതില്‍നിന്ന് ഈ സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞതായി മനസ്സിലാക്കാം. 2019ല്‍ കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day