|    Dec 10 Sat, 2016 10:26 am

സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആശ്വാസ കേന്ദ്രങ്ങളായി മാറ്റും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Published : 25th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആശ്വാസ കേന്ദ്രങ്ങളായി മാറ്റുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച ജനറേറ്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. ആരോഗ്യ വകുപ്പിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു. കെ കെ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.കരുണാ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ സജി ചെറിയാന്‍ ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം വി വേണു സംസാരിച്ചു.  എട്ട് ലക്ഷത്തോളം രൂപാനല്‍കി  ജനറേറ്റര്‍ ആശുപത്രിക്ക് സംഭാവന നല്‍കിയ പ്രൊവിഡന്‍സ് കോളജ് ചെയര്‍ പഴ്‌സണ്‍ മറിയാമ്മാ ജോര്‍ജിനെ മന്ത്രി ആദരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day